Advertisement

നേമത്തും കഴക്കൂട്ടത്തും എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്ന് എസ്ഡിപിഐ

April 7, 2021
Google News 1 minute Read

നേമത്തും കഴക്കൂട്ടത്തും എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്ന് എസ്ഡിപിഐ. നേമത്ത് പതിനായിരത്തിലേറെ വോട്ടുണ്ട്. സ്ഥാനാര്‍ത്ഥികളും മുന്നണി നേതൃത്വവും പിന്തുണ തേടിയിരുന്നുവെന്നും എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ട്വന്റിഫോറിനോട് പറഞ്ഞു.

നേമത്ത് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കി. എല്ലാ പാര്‍ട്ടിക്കാരും വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. നേമത്ത് ബിജെപി വരാതിരിക്കാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്.

എസ്ഡിപിഐക്ക് നല്ല സ്വാധീനമുള്ള മേഖലയാണ് നേമം. പതിനായിരത്തിലധികം വോട്ടുകള്‍ ഇവിടെയുണ്ട്. കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും സിയാദ് കണ്ടല പറഞ്ഞു.

Story Highlights: SDPI voted for LDF in Nemam and Kazhakoottam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here