സൈനിക പിന്‍മാറ്റം: ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചു
അതിര്‍ത്തികളില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം സംബന്ധിച്ച് ഇന്ത്യ-ചൈന പതിനൊന്നാം കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചു. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാം ഘട്ട പിന്മാറ്റം സംബന്ധിച്ചായിരുന്നു ചര്‍ച്ച നടന്നത്.
പാന്‍ഗോഗ് തടാകത്തിന് സമീപത്തെ ആദ്യ ഘട്ട സൈനിക പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു 13 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടന്നത്. ഗോഗ്ര, ഹോട്‌സ്പ്രിംഗ്, ദേപ്‌സാംഗ്, ദെംചോക് തുടങ്ങിയ മേഖലകളിലെ പിന്മാറ്റത്തെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്.
Read Also : ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തുന്നതിന് മുന്‍പ് 2020 ഏപ്രിലില്‍ നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഗല്‍വാന്‍, പാംഗോഗ്, ഹോട്ട് സ്പ്രിംഗ്‌സ് എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സേന പിന്മാറിയെങ്കിലും ഡെപ്‌സാങ് താഴ്‌വരയില്‍ സംഘര്‍ഷം ഒഴിവായിട്ടില്ല.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here