കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം; അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങിയേക്കും

probe team may begin evidence collection on ambalappuzha vijayakrishnan death

തിരുവിതാങ്കൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങിയേക്കും.

ദേവസ്വം വിജിലൻസ് മേധാവി ബിജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തി തെളിവെടുക്കും. ക്രൂര മർദ്ദനവും ദേവസ്വം ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണോ ആന ചരിയാൻ കാരണമായതെന്നാണ് സംഘം പരിശോധിക്കുന്നത്.

അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട് കൂടി വിലയിരുത്തിയ ശേഷം ഒരാഴ്ചയ്ക്കകം അന്വേഷണ സംഘം ബോർഡിന് റിപ്പോർട്ട് സമർപ്പിക്കും. അതിന് ശേഷമാകും തുടർ നടപടികൾ. പ്രാഥമിക അന്വേഷണത്തിന് ശേഷം രണ്ട് പാപ്പാന്മാരെ പുറത്താക്കുകയും ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ബൈജുവിനെ താത്ക്കാലികമായി മാറ്റി നിർത്തുകയും ചെയ്തിരുന്നു.

Story Highlights: probe team may begin evidence collection on ambalappuzha vijayakrishnan death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top