മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു: എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്

മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് സംശയിക്കുന്നതായി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ കൂട്ടുകച്ചവടക്കാരനാണ് ജലീല്‍. ജലീല്‍ ഈ വിവരങ്ങള്‍ പുറത്തുവിടുമോയെന്ന് മുഖ്യമന്ത്രി ശങ്കിക്കുന്നു. കേരളത്തില്‍ സിപിഐഎമ്മിന് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി ഭയപ്പെടുന്നുവോ എന്ന് സംശയിക്കുന്നു. മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും ഇതുവരെ നടത്തിയ കള്ളക്കച്ചവടത്തില്‍ കൂട്ടുകച്ചവടക്കാരനും ഇടനിലക്കാരനുമാണ് കെ.ടി. ജലീല്‍ എന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top