ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടി; പാർട്ടി നടന്നത് പൊലീസിന്റെ അറിവോടെയെന്ന് എക്‌സൈസ്

police knew about chakkaraparambu night party says excise

ചക്കരപ്പറമ്പിലെ ഹോട്ടലിൽ നിശാപാർട്ടി നടന്നത് പൊലീസിന്റെ അറിവോടെയെന്ന് എക്‌സൈസ്. പാർട്ടി ആരംഭിച്ചത് മാർച്ച് രണ്ടാം വാരമാണ്. ലഹരിവസ്തുക്കൾ എത്തിച്ചത് ബെംഗളുരുവിൽ നിന്നാണെന്നും എക്‌സൈസ് അന്വേഷണ സംഘം പറഞ്ഞു.

പിടിയിലായ നിസ്വാൻ പ്രധാന ആസൂത്രകനാണ്. അറസ്റ്റിലായ ഡിജെക്കെതിരെ മുൻപും കേസുകളുണ്ട്. കേളജ് വിദ്യാർത്ഥിനികളെയും, ബെംഗളുരുവിൽ നിന്നുള്ള പെൺകുട്ടികളെയും പാർട്ടിക്കെത്തിച്ചിട്ടുണ്ട്. സംഭവത്തിൽ നടപടി കടുപ്പിക്കുമെന്നും എക്‌സൈസ് കൂട്ടിച്ചേർത്തു.

Story Highlights: chakkaraparambu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top