Advertisement

സംസ്ഥാനത്തെ റേഷന്‍ വിതരണം താളംതെറ്റിയെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന

April 12, 2021
Google News 1 minute Read
ration shop

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഉത്സവകാല സ്‌പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തിക്കുന്നത് തടസപ്പെട്ടതായി സംഘടനാ നേതാക്കള്‍ ആരോപിച്ചു. കമ്മീഷന്‍ തുക ഏഴുമാസമായി കുടിശ്ശിക ആണെന്നും ഡീലര്‍മാരുടെ സംഘടന.

Read Also : കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ രാജ്യവ്യാപക ബന്ദ് ആരംഭിച്ചു

ഉത്സവകാല ആനുകൂല്യമായി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തുന്നത് നിലച്ച അവസ്ഥയിലെന്നാണ് പരാതി. അവശേഷിക്കുന്ന സ്റ്റോക്ക് കൂടി തീര്‍ന്നാല്‍ വിതരണത്തില്‍ കടുത്ത പ്രതിസന്ധി രൂപപ്പെടും. നീല, വെള്ള കാര്‍ഡ് ഉടമകളായ ഗുണഭോക്താക്കളില്‍ 70% പേര്‍ക്കും മാര്‍ച്ച് മാസത്തെ കിറ്റുകള്‍ ലഭിക്കാനുണ്ടെന്നും വ്യാപാരികള്‍.

കമ്മീഷന്‍ തുക ഏഴുമാസമായി കുടിശ്ശിക ആണെന്നതാണ് വ്യാപാരികളുടെ മറ്റൊരു പരാതി. നിരന്തരമായി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ സാധാരണ റേഷന്‍ വിതരണത്തെ പോലും ബാധിക്കുന്നതായും വ്യാപാരികള്‍ പരാതിപ്പെട്ടു.

Story Highlights: ration shop, distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here