ബോട്ടില്‍ കപ്പലിടിച്ച് അപകടം; രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടി: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഏരിയല്‍ സര്‍വേ നടത്താനും കൂടുതല്‍ പേരെ രക്ഷിക്കാനും കഴിയുക നേവിക്കെന്നും മേഴ്സിക്കുട്ടിയമ്മ. കോസ്റ്റ് ഗാര്‍ഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ബോട്ടിലുണ്ടായിരുന്നവര്‍ തമിഴ്‌നാട്, ബംഗാള്‍ സ്വദേശികളാണ്. ഇതില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂരില്‍ നിന്ന് പോയ റബ്ബ എന്ന ബോട്ടാണ് പുറംകടലില്‍ അപകടത്തില്‍ പെട്ടത്. അതേസമയം സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചു.

Read Also : മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം: പി സി വിഷ്ണുനാഥ്

മംഗലാപുരത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെ പുറംകടലിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടത്തില്‍ പെട്ടത്. കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് കപ്പലുകളും ഒരു വിമാനവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. സിംഗപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് ചരക്കുമായി പോയ എപിഎല്‍ ഹാവ്റെ കപ്പലാണ് അപകടമുണ്ടാക്കിയത്. ഈ കപ്പല്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്.

Story Highlights: j mercikuttiamma, boat accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top