Advertisement

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ പരിശോധന ശക്തമാക്കി

April 14, 2021
Google News 2 minutes Read
Inspection containment zones Kozhikode

പ്രതിദിന കൊവിഡ് കണക്ക് വർധിച്ചതോടെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പൊതു ഇടങ്ങളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന.

ബസ്‌ സ്റ്റാൻഡുകൾ ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിലാണ് പരിശോധന. സാമൂഹിക അകലം പാലിക്കാൻ നിർദേശം നൽകുന്നതിനൊപ്പം വാക്സിൻ സ്വീകരിക്കണമെന്ന അറിയിപ്പും നൽകുന്നുണ്ട്. നിർദേശങ്ങൾ പാലിക്കാത്ത കടയുടമകൾക്ക് നോട്ടീസും നൽകും. സാനിറ്റൈസർ ഉപയോഗം മറന്നു പോയവരെ വീണ്ടും ഓർമപ്പെടുത്തി.

ജില്ലയിൽ ഇതുവരെ 35 പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷം രോഗികളുടെ പ്രതിദിന കണക്ക് ആയിരം കടന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

Story Highlights: Inspection has been intensified in the containment zones of Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here