Advertisement

ആഗ്ര ജമാ മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹമെന്ന് അവകാശവാദം; സർവേ നടത്തണം എന്നാവശ്യപ്പെട്ട് ഹർജി

April 15, 2021
Google News 2 minutes Read
plea survey Agra Masjid

യുപിയിലെ ആഗ്ര ജമാ മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹം ഉണ്ടെന്നും സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് മഥുര കോടതിയിൽ ഹർജി. കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്ജിദിൽ എഎസ്‌ഐ സർവേയ്ക്ക് അനുമതി നൽകിയതിന് ഒരാഴ്ചക്ക് ശേഷമാണ് അടുത്ത ഹർജി. ക്ഷേത്രം പൊളിച്ചാണ് ഗ്യാൻവാപി മസ്ജിദ് നിർമിച്ചതെന്ന ഹർജിയിലാണ് കോടതി ഹർജിക്ക് അനുമതി നൽകിയത്.

ആഗ്ര ജഹനാര മസ്ജിദിനടിയിൽ കൃഷ്ണ വിഗ്രഹം ഉണ്ടെന്നാണ് ഹർജി. അത് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗ്രൗണ്ട് റേഡിയോളജി സർവേ നടത്തണം. മുഗൾ ചക്രവർത്തിയായ ഔറംഗസീബ്, മഥുരയിലെ ജമൻസ്ഥൻ ക്ഷേത്രം തകർത്ത ശേഷം അവിടെയുണ്ടായിരുന്ന കൃഷ്ണവിഗ്രഹം ആഗ്രയിലേക്ക് കൊണ്ടു പോയി ജഹനാര മസ്ജിദിന് താഴെ കുഴിച്ചിടുകയായിരുന്നു എന്നും ഹർജിയിൽ ആരോപിക്കുന്നു. മഥുരയിലെ പള്ളി പൊളിച്ചുനീക്കണം എന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച ഭഗവാൻ ശ്രീകൃഷ്ണ വിരജ്മാൻ എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Story Highlights: plea in Mathura court for ASI radiology survey of Agra Jama Masjid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here