Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (16-04-2021)

April 16, 2021
Google News 1 minute Read

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കി.

അഭിമന്യു വധക്കേസ്; മുഖ്യപ്രതി കീഴടങ്ങി

ആലപ്പുഴ അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് പൊലീസിൽ കീഴടങ്ങി.

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ. എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി.

കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്; സർക്കാർ റിട്ട് ഹർജി നൽകില്ല

കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല. കെ.ടി ജലീൽ രാജിവച്ച സാഹചര്യത്തിലാണ് ഹർജി നൽകേണ്ടതില്ലെന്ന തീരുമാനം.

‘സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണം’; എൻഎസ്എസിനെതിരെ സിപിഐഎം

എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്.

രാജ്യത്ത് വീണ്ടും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 1,185 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. തുടർച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ്; ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ

ഹരിദ്വാറിലെ കുഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓൾ ഇന്ത്യ അഖാഡാ പരിഷത്ത് പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരി ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ അന്തരിച്ചു

സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

മുട്ടാർ പുഴയിലെ 13 വയസുകാരിയുടെ ദുരൂഹമരണം; അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

മുട്ടാർ പുഴയിലെ 13 വയസുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights: News roundup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here