ആർസിബി കപ്പടിച്ചാൽ ഞാൻ തല കറങ്ങി വീഴും: ഡിവില്ല്യേഴ്സ്

ab devilliers rcb ipl

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ കിരീടം നേടിയാൽ താൻ തല കറങ്ങി വീഴുമെന്ന് സൂപ്പർ താരം എബി ഡിവില്ല്യേഴ്സ്. കിരീടം നേടുന്ന സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് തങ്ങൾക്ക് അറിയില്ലെന്നും ഡിവില്ല്യേഴ്സ് പറഞ്ഞു. ആർസിബിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഡിവില്ല്യേഴ്സിൻ്റെ പ്രതികരണം.

“കിരീടം നേടണം എന്നു തന്നെയാണ് ആഗ്രഹം. കിരീടം നേടിയാൽ ഞങ്ങൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ഞാൻ ചിലപ്പോൾ തലകറങ്ങി വീണേക്കാം. കിരീടം നേടിയ വ്യക്തികളോട് ഞാൻ സംസാരിച്ചിട്ടുണ്ട്. കിരീടം നേടുന്ന ആ നിമിഷം അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പല കാര്യങ്ങളുമുണ്ട് എന്ന് ബോധ്യപ്പെടുമെന്നാണ് ഷെയ്ൻ വാട്‌സൻ പറഞ്ഞത്. ഇവിടെ വെച്ചുണ്ടായ സൗഹൃദങ്ങൾ കിരീടങ്ങളേക്കാൾ വലുതാണ്. എങ്കിലും കള്ളം പറയുന്നില്ല, കിരീടം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”- ഡിവില്ല്യേഴ്‌സ് പറഞ്ഞു.

Story Highlights: ab devilliers talks about rcb ipl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top