എറണാകുളം ജില്ലയിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ താത്കാലികമായി നിർത്തി

Mega vaccination Ernakulam suspended

എറണാകുളം ജില്ലയിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ താത്കാലികമായി നിർത്തി. വാക്സിന്റെ ലഭ്യതക്കുറവാണ് ക്യാമ്പുകൾ നിർത്താൻ കാരണം. നിലവിൽ സ്റ്റോക്കുള്ള വാക്സിൻ പൂർണമായും ഉപയോഗിക്കും. അതേസമയം ഇന്ന് ജില്ലയിൽ എത്തുമെന്ന് അറിയിച്ചിരുന്ന വാക്സിൻ ലഭ്യമായിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ എഫ്എൽടിസികൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒക്സിജൻ ബെഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാക്കും എഫ്എൽടിസികളിൽ സജ്ജീകരിക്കുക.

Story Highlights: Mega vaccination camps in Ernakulam have been suspended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top