തൃശൂര്‍ പൂരത്തിന് പൊതുജനത്തെ ഒഴിവാക്കിയേക്കും

തൃശൂര്‍ പൂരത്തില്‍ നിന്നും പൊതുജനത്തെ ഒഴിവാക്കാന്‍ ആലോചന. അന്തിമ തീരുമാനം വൈകീട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ എടുക്കും.
അതേസമയം തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍
ആരോഗ്യ സമിതിയെ നിയമിച്ചു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ ചെയര്‍മാനായുള്ള ആരോഗ്യ വിദഗ്ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കും പൂരം നടത്തിപ്പില്‍ തീരുമാനങ്ങള്‍ പുറപ്പെടുവിക്കുക. മൂന്നംഗ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ സംഘം ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തും.
Read Also : തൃശൂര്‍ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്ന നിലപാടിലാണ് ദേവസ്വങ്ങള്‍. തൃശൂരില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിനോട് അടുക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ഭാരവാഹികള്‍ തീരുമാനം മയപ്പെടുത്തുന്നത്. കാണികളെ ഒഴിവാക്കി പൂരം നടത്തുന്നതിനെ കുറിച്ചാണ് ആലോചന. പൂരം ദൃശ്യ, നവ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്കെത്തിക്കാനാണ് നിര്‍ദേശം. വൈകീട്ട് ചേരുന്ന ഉന്നത തല യോഗത്തിലായിരിക്കും പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. 23ാം തിയതിയാണ് തൃശൂര്‍ പൂരം.
Story Highlights: covid 19, thrissur pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here