വ്യോമസേനാ മേധാവിയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടങ്ങി

ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ ഫ്രാന്‍സ് ഔദ്യോഗിക സന്ദര്‍ശനം തുടങ്ങി. എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയയാണ് ഫ്രാന്‍സിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്.
ഫ്രഞ്ച് സൈനിക മേധാവി ജനറല്‍ ഫിലിപ്പെ ലാവിഗ്‌നെയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. ഈ മാസം 23 വരെയാണ് വ്യോമസേനാ മേധാവിയുടെ സന്ദര്‍ശനം നടത്തുക. ഇരുരാജ്യങ്ങളിലെയും വ്യോമസേനകള്‍ തമ്മിലുളള സഹകരണം കൂടുതല്‍ ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ഫ്രാന്‍സിലെ മുതിര്‍ന്ന സൈനിക നേതൃത്വവുമായി ബദൗരിയ കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ഫ്രാന്‍സില്‍ നിന്ന് സ്വന്തമാക്കിയ റാഫേലിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ കരുത്ത് പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ യാത്ര ഏറെ പ്രാധാന്യത്തോടെയാണ് പ്രതിരോധ മന്ത്രാലയം കാണുന്നത്. ഫ്രാന്‍സിന്റെ വ്യോമസേനാ വിഭാഗവുമായും സൈനിക ഉദ്യോഗസ്ഥരുമായും ബദൗരിയ കൂടിക്കാഴ്ച നടത്തുമെന്നും വ്യോമസേന അറിയിച്ചു.
Story Highlights: france, air force
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here