ചതുർമുഖം തീയറ്ററിൽ നിന്ന് പിൻവലിച്ചു

മഞ്ജു വാര്യരും, സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചതുമുർഖം തീയറ്റർ പ്രദർശനം നിർത്തി. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്.

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം. താത്കാലികമായാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കുന്നതെന്നും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായി നിലവിലെ പ്രതിസന്ധി അകന്ന ശേഷം ചിത്രം റി-റിലീസ് ചെയ്യുമെന്നും മഞ്ജു വാര്യർ പറഞ്ഞു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരേ,

ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുർമുഖം തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.
സർക്കാർ നിഷ്‌ക്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുക, സുരക്ഷിതരായിരിക്കുക.

സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യർ.

Story highlights: chathur mukham, manju warrier

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top