Advertisement

സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം : സിദ്ധീഖ് കാപ്പന്റെ ഭാര്യ

April 25, 2021
Google News 1 minute Read
need chief minister intervention says raihana siddique

സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇടപെടൽ ഉണ്ടായില്ല. മലയാളി എന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും റൈഹാന വ്യക്തമാക്കി.

സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും ആശുപത്രിയേക്കാൾ ഭേദം ജയിലാണന്നും റൈഹാന ചൂണ്ടിക്കാട്ടി. സിദ്ധീഖ് കാപ്പനെ ശൗചാലയത്തിൽ പോലും പോകാൻ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണ്. നാലു ദിവസമായി കാപ്പൻ ഭക്ഷണം കഴിച്ചിട്ടില്ലന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ദിഖ് കാപ്പന്റെ ദുരവസ്ഥയിൽ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയിൽ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ പരാതിയിൽ അഡ്വ വിൽസ് മാത്യൂസാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്തയച്ചത്.

സിദ്ദീഖ് കാപ്പൻ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശൗചാലയത്തിലും പോയിട്ടില്ലെന്നും ഭാര്യ പരാതിപ്പെട്ടു. സുപ്രിംകോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മരിച്ചു പോയേക്കാമെന്നും കത്തിൽ പറയുന്നു. ഉത്തർപ്രദേശ് മഥുരയിലെ മെഡിക്കൽ കോളജിലാണ് സിദ്ദിഖ് കാപ്പന്റെ ചികിത്സ. അടിയന്തരമായി ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Story highlights: covid 19, need chief minister intervention says raihana siddique

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here