ഇന്നത്തെ പ്രധാന വാർത്തകൾ (25-04-2021)

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും മോദി മൻകീബാത്തിൽ പറഞ്ഞു.
ഇന്നും മൂന്ന് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൊവിഡ്
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച് സംസ്ഥാനങ്ങളിൽ 53 ശതമാനമാണ് കൊവിഡ് ബാധിതർ.
കൊവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക
ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
കൊവിഡ്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്നും അനുമതി. നിരത്തുകളിൽ പൊലീസിന്റെ വ്യാപക പരിശോധന ഇന്നും തുടരും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
അതിതീവ്ര കൊവിഡ് വ്യാപനം: കേന്ദ്രസർക്കാർ വീഴ്ചകളിൽ ആർ.എസ്.എസിന് അതൃപ്തി
അതിതീവ്ര കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീഴ്ചകളിൽ അതൃപ്തി പ്രകടിപ്പിച്ച് ആർ.എസ്.എസ്. കേന്ദ്രത്തിന്റെ വീഴ്ചയെ ആർഎസ്എസ് പരോക്ഷമായ് വിമർശിച്ചു.
Story highlights: todays news headlines april 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here