Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (26-04-2021)

April 26, 2021
Google News 1 minute Read

സംസ്ഥാനത്ത് മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തി : മുഖ്യമന്ത്രി

കേരളത്തിൽ മാരകശേഷിയുള്ള വൈറസ് വകഭേദം കണ്ടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറേണ വൈറസിന്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് കണ്ടെത്തിയത്.

ഷോപ്പിം​ഗ് മാൾ, ബാറുകൾ എന്നിവ അടയ്ക്കേണ്ടി വരും; ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും ഒഴിവാക്കണം : മുഖ്യമന്ത്രി

രോ​ഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. ​വിവഹം, ​ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കൊവിഡ് ജാ​ഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാം.

സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 96378 പരിശോധനകളാണ് നടത്തിയത്. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

സമ്പൂർണ ലോക്ക് ഡൗൺ വേണ്ട; സർവകക്ഷി യോ​ഗത്തിൽ തീരുമാനമായി

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോ​ഗത്തിൽ തീരുമാനമായി. ശനി. ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരാനും തീരുമാനമായി.

Story highlights: todays news headlines april 26

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here