Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (27-04-2021

April 27, 2021
Google News 1 minute Read
todays headlines (27-4-22)

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ സുപ്രിംകോടതിയുടെ അനുമതി. ഓക്സിജൻ ഉത്പാദനത്തിന് വേണ്ടി മാത്രമാകണം പ്രവർത്തനമെന്ന് സുപ്രിംകോടതി എടുത്തുപറഞ്ഞു.

കൊവിഡ് വ്യാപനം; വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങൾക്ക് വിലക്ക്

വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിർദേശം. തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങൾക്കാണ് നിയന്ത്രണം ബാധകം.

സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം

സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് പഠനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയെയാണ് വൈറസ് വ്യതിയാനം പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത്.

രാജ്യത്ത് തുടര്‍ച്ചയായി ആറാം ദിവസവും മൂന്ന് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,23,144 പേര്‍ക്ക്

ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രമെന്ന് ഡിഎംഒ

എറണാകുളത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം. ഇന്നു കൂടി മാത്രമേ വാക്‌സിൻ വിതരണം നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എം. കെ കുട്ടപ്പൻ ട്വന്റിഫോറിനോട് പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം നടത്തുകയെന്നും ഡിഎംഒ പറഞ്ഞു.

സ്വകാര്യ ലാബുകളുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ വൻകൊള്ള; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

സംസ്ഥാനത്തെ സ്വകാര്യ ലാബുകളുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ വൻകൊള്ള. ഉയർന്ന ഫീസ് ഈടാക്കുന്നതിൽ പകുതിയും ലഭിക്കുന്നതു ഇടനിലക്കാർക്ക്. വിദേശ രാജ്യങ്ങളിലേക്കുള്ള ടെസ്റ്റിനു ഏജന്റുമാരും രംഗത്ത്. ട്രാവൽ ഏജൻസികളും ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള ബോർഡുവച്ച് ഇടനിലയായി പ്രവർത്തിക്കുന്നു. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.

കൊവിഡ് വ്യാപനം: വിദേശ സഹായങ്ങൾ കൈപ്പറ്റുന്ന കാര്യത്തിൽ അവ്യക്ത നിലപാട് തുടർന്ന് കേന്ദ്രസർക്കാർ

അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തിൽ വിദേശ സഹായങ്ങൾ കൈപ്പറ്റുന്ന കാര്യത്തിൽ അവ്യക്ത നിലപാട് തുടർന്ന് കേന്ദ്രസർക്കാർ. വിദേശ സഹായം നേരിട്ട് സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീർഘകാല നയത്തിൽ മാറ്റം ഇല്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഈ നിലപാടിൽ മാറ്റം വരുത്താതെ വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ നേരിട്ട് കൈപ്പറ്റാൻ സർക്കാർ എജൻസികൾക്ക് സാധിക്കില്ല.

Story highlights: todays news headlines april 27

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here