ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (29-04-2021)
സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം; കെജിഎംഒഎ
സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 കൊവിഡ് കേസുകൾ; 3,645 മരണം
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേർ രോഗമുക്തി നേടി.
വിദേശ സഹായം സ്വീകരിക്കുന്നതിൽ താത്ക്കാലിക നയം മാറ്റത്തിന് ഇന്ത്യ
വിദേശ സഹായം സ്വീകരിക്കുന്നതിൽ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങി ഇന്ത്യ. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങൾ സ്വീകരിക്കാനാണ് തീരുമാനം. ചൈനയിൽ നിന്നടക്കം സഹായം സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകുമെന്നാണ് വിവരം.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു
മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും സംസ്കാരം.
Story highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here