മാസ്‌ക് ധരിക്കാനും വാക്‌സിന്‍ സ്വീകരിക്കാനും ഓര്‍മപ്പെടുത്തി ഗൂഗിള്‍ ഡൂഡിലും

Google doodle encourages people to get vaccinated

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. മാത്രമല്ല ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ഗൂഗിള്‍. ഇതിനായി പ്രത്യേക ഡൂഡിലും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. ‘വാക്‌സിന്‍ സ്വീകരിക്കൂ, മാസ്‌ക് ധരിക്കൂ, ജീവിതം രക്ഷിക്കൂ’ എന്ന സന്ദേശമാണ് ഡൂഡിലിലൂടെ ഗൂഗിള്‍ പങ്കുവയ്ക്കുന്നത്.

ഗൂഗിള്‍ ഡൂഡിലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ലഭ്യമാക്കിയിരിക്കുന്നു. മെയ് ഒന്ന് മുതലാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭം. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍. എന്നാല്‍ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്.

Story highlights: Google doodle encourages people to get vaccinated

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top