Advertisement

അധികാര ദുര്‍വിനിയോഗം; ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

May 6, 2021
Google News 0 minutes Read

അധികാര ദുര്‍വിനിയോഗത്തിന്റേയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും പേരില്‍ ഖത്തർ ധനമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ ഖത്തര്‍ അറ്റോർണി ജനറലിന്റെ ഉത്തരവ്. മന്ത്രിയെക്കുറിച്ചുള്ള രേഖകളും റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ അറിയിച്ചു.

അധികാര ദുര്‍വിനിയോഗും പൊതു സമ്പത്തിന് ഹാനികരവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മന്ത്രിയെ ചോദ്യം ചെയ്യും. ധനകാര്യമന്ത്രിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു. 2013 ജൂണില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി രാജ്യ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇമാദിയെ ധനമന്ത്രിയായി തിരഞ്ഞെടുത്തത്.

ഖത്തര്‍ നാഷണല്‍ ബാങ്ക് ബോര്‍ഡ് ചെയര്‍മാനായും പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.കേസില്‍ കൂടുതല്‍ വിശദാംശങ്ങളൊന്നും ലഭ്യമല്ല. അടുത്തിടെ, അല്‍ഇമാദിയെ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക വിദേശ ധനകാര്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നത് ഇവിടെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here