Advertisement

കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

May 9, 2021
Google News 1 minute Read
Liquor smuggling Kerala rise

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വിദേശമദ്യമെത്തുന്നു. ട്രെയിൻ മാർഗമാണ് കേരളത്തിലേക്കുള്ള മദ്യക്കടത്ത്. രണ്ടാഴ്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ നിന്നു മാത്രം ആയിരത്തോളം കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. വ്യാജവാറ്റ് കേസുകളും വർധിച്ചിട്ടുണ്ട്.

കേരളത്തിലെയും മാഹിയിലെയും മദ്യശാലകൾ അടഞ്ഞ് കിടക്കുന്നതിനാൽ ഇരട്ടിയിലധികം ലാഭം ലക്ഷ്യമിട്ടാണ് മദ്യക്കടത്ത്. ഗോവ, കർണാടക സംസ്ഥാനങ്ങളിൽ മാത്രം വിൽപനാനുമതിയുള്ള മദ്യമാണ് പിടിക്കുന്നതിലേറെയും. ആർപിഎഫും വടകര റെയിൽവെ പൊലീസും ഇന്നലെ മാത്രം 29 കുപ്പി ഗോവൻ വിദേശമദ്യമാണ് പിടികൂടിയത്.

ഗ്രാമീണ മേഖലയിൽ വ്യാജവാറ്റും സജീവമായതാണ് റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നടത്തിയതുപോലുള്ള പ്രത്യേക പരിശോധനയാണ് എക്സൈസ് സംഘം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ മൂവായിരത്തിലധികം ലിറ്റർ വാഷാണ് കോഴിക്കോട് ജില്ലയിൽ എക്സൈസ് സംഘം നശിപ്പിച്ച് കളഞ്ഞത്.

Story Highlights: Liquor smuggling to Kerala is on the rise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here