Advertisement

കേരള രാഷ്ട്രീയത്തിലെ ഏക മന്ത്രിദമ്പതികള്‍; അസ്വാരസ്യങ്ങള്‍ നിറഞ്ഞ ദാമ്പത്യം

May 11, 2021
Google News 1 minute Read

കേരള രാഷ്ട്രീയത്തിലെ ഏക മന്ത്രി ദമ്പതികളായിരുന്നു കെ. ആര്‍ ഗൗരിയമ്മയും ടി. വി തോമസും. ഇഎംഎസ് മന്ത്രിസഭയില്‍ അംഗങ്ങളായിരിക്കെ 1957 മേയ് 30നായിരുന്നു കേരള രാഷ്ട്രീയം ഏറെ ആഘോഷിച്ച ആ വിവാഹം. എന്നാല്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നില്ല ആ ദാമ്പത്യം.

എറണാകുളം മഹാരാജാസില്‍ പഠിക്കുമ്പോഴാണ് ടി. വി തോമസിനെ ഗൗരിയമ്മ ആദ്യമായി കാണുന്നത്. കൂട്ടുകാരിയായ ത്രേസ്യാമ്മയുടെ ജേഷ്ഠന്‍ എന്നതിനപ്പുറം ഒരടുപ്പവും ടി. വി തോമസിനോട് അന്ന് തോന്നിയിരുന്നില്ല. പിന്നീട് തിരുവനന്തപുരത്ത് നിയമപഠനത്തിന് പോയപ്പോള്‍ കാത്തലിക് ഹോസ്റ്റലിലും ടി. വി തോമസ് ഉണ്ടായിരുന്നു. താന്‍ അങ്ങോട്ടു കയറി ടി. വിയെ പ്രണയിച്ചിട്ടില്ലെന്ന് ഗൗരിയമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. ഒരേ പാര്‍ട്ടിയില്‍ അംഗമായിരുന്നവരുടെ ഉള്ളില്‍ കടന്നുകൂടിയ പ്രണയമായിരുന്നു അവരുടേത്.

ദാമ്പത്യ ജീവിതത്തിന് വേണ്ടി രാഷ്ട്രീയ ജീവിതത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തവരായിരുന്നു ഇരുവരും. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സിപിഐഎമ്മിനും ടി. വി തോമസ് സിപിഐക്കും ഒപ്പം നിന്നു. ആ വേര്‍തിരിയല്‍ പിന്നീട് അവരുടെ ദാമ്പത്യ ജീവിതത്തിലുമുണ്ടായി. ഇരുപത് വര്‍ഷം മാത്രമായിരുന്നു അവരുടെ ദാമ്പത്യജീവിതം നീണ്ടുനിന്നത്. വഴിപിരിഞ്ഞെങ്കിലും മനസില്‍ പ്രണയം സൂക്ഷിച്ചിരുന്നവരായിരുന്നു ഗൗരിയമ്മയും ടി. വി തോമസും.

Story Highlights: k r gouri amma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here