Advertisement

ബേപ്പൂരില്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ‘അപ്പോത്തിക്കിരി’ പദ്ധതി

May 15, 2021
Google News 1 minute Read

കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തിലെ രോഗികള്‍ക്കായി ചികിത്സ ഉറപ്പാക്കാന്‍ അപ്പോത്തിക്കിരി എന്ന പദ്ധതിയുമായി നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസ്. കൊവിഡ് കാലത്ത് ലാബ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ വീട്ടിലെത്തി ചികിത്സ നല്‍കുക എന്നതാണ് അപ്പോത്തിക്കിരിയുടെ ലക്ഷ്യം. കൊവിഡ് രോഗികളോ കൊവിഡിതര രോഗികളോ ആയിക്കൊള്ളട്ടെ ഡോക്ടര്‍മാരുടെ സേവനം വേണമെന്ന് തോന്നിയാല്‍ അപ്പോത്തിക്കിരികളെത്തും.

നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസിന്റെ ‘നമ്മള്‍ ബേപ്പൂര്‍’ ക്യാമ്പയിന്റെ ഭാഗമായാണ് കൊവിഡ് കാലത്തെ ഈ പുതിയ ആശയം. സഞ്ചരിക്കുന്ന ലബോറട്ടറിയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും മരുന്നും സൗജന്യമായി അപ്പോത്തിക്കിരിയിലൂടെ ലഭിക്കും.

പിപിഇ കിറ്റ് ഉള്‍പ്പെടെ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഡോക്ടര്‍മാര്‍ വീടുകളിലെത്തുക. യുവാക്കളെ സേവന സന്നദ്ധരാക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. നിയുക്ത എംഎല്‍എയുടെ ആശയം പൂര്‍ണ വിജയമാക്കാന്‍ എംഎല്‍എ ഓഫീസ് സദാസമയവും കര്‍മനിരതമാണ്. അപ്പോത്തിക്കിരി മാതൃക മറ്റിടങ്ങളിലും വ്യാപിപ്പിച്ചാല്‍ കൊവിഡ് കാലത്തെ ആശുപത്രി സന്ദര്‍ശനം ഒരു പരിധി വരെ ഒഴിവാക്കാനാകും.

Story Highlights: muhammed riyas, beypore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here