Advertisement

കര്‍ഷകര്‍ക്ക് പേമാരിയുടെ ഇരുട്ടടി; ഇടുക്കിയില്‍ ഇന്നലെ പെയ്ത മഴയില്‍ നശിച്ചത് 206 ഹെക്ടര്‍ കൃഷി

May 16, 2021
Google News 1 minute Read

ഇടുക്കിയില്‍ നാശം വിതച്ച് മഴ. ഇന്നലെ പെയ്ത മഴയില്‍ 206 ഹെക്ടര്‍ കൃഷി നശിച്ചു. 218 വീടുകളും ഭാഗികമായി തകര്‍ന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. വട്ടവടയില്‍ മാത്രം 20ഓളം വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

മഴയ്ക്ക് ഒപ്പം കാറ്റും ശക്തി പ്രാപിച്ചതോടെ വന്‍ മരങ്ങളും നിലംപതിച്ചു. ഇതോടെ അപകടകരമായ മരങ്ങള്‍ മുറിച്ച് നീക്കാത്തവര്‍ക്കെതിരെ ജില്ലാഭരണകൂടം നടപടി കടുപ്പിച്ചു.

ജില്ലയില്‍ ഇതുവരെ നാല് ഡാമുകളാണ് തുറന്നത്. ഇടുക്കി – മുല്ലപെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ദേവികുളം താലൂക്കിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്. സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ചോളം ക്യാമ്പുകളും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്.

Story Highlights: taukte cyclon, rain, farmer, idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here