വർഷങ്ങളോളം ഉത്കണ്ഠ അലട്ടിയിരുന്നു, ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല: സച്ചിൻ തെണ്ടുൽക്കർ

കരിയറിൽ 10-12 വർഷങ്ങളോളം ഉത്കണ്ഠ അലട്ടിയിരുന്നു എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഗ്രൗണ്ടിൽ ഇറങ്ങുന്നതിനു വളരെ മുൻപ് തന്നെ എന്നെ സംബന്ധിച്ചിടത്തോളം മത്സരം ആരംഭിക്കുമായിരുന്നു. ഉത്കണ്ഠ വളരെ അധികമായിരിക്കും. ഈ സമയത്തൊക്കെ ശാരീരികമായ തയ്യാറെടുപ്പുകളെക്കാൾ അധികമായി മാനസികമായ തയ്യാറെറുപ്പുകൾ ഉണ്ടാവണമെന്ന് താൻ മനസ്സിലാക്കിയെന്നും സച്ചിൻ പറഞ്ഞു.
“10-12 വർഷത്തോളം എന്നെ ഉത്കണ്ഠ അലട്ടിയിരുന്നു. മത്സരങ്ങൾക്കു മുൻപ് ഒരുപാട് രാത്രികളിൽ എനിക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല. വൈകാതെ, ഇത് എൻ്റെ തയ്യാറെടുപ്പായി ഞാൻ മനസ്സിലാക്കി. ഉറങ്ങാൻ കഴിയാത്ത രാത്രികളിൽ സമാധാനം കണ്ടെത്താൻ ഞാൻ ശ്രമിച്ചു. എന്നെ സമാധാനിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ഞാൻ ചെയ്യാൻ തുടങ്ങി. ചായ ഉണ്ടാക്കൽ, തുണി ഇസ്തിരിയിടൽ എന്നിവകളൊക്കെ എന്നെ മത്സരത്തിനു തയ്യാറെടുക്കാൻ സഹായിച്ചിട്ടുണ്ട്.”- സച്ചിൻ പറഞ്ഞു.
2013ലാണ് സച്ചിൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
Story Highlights: Battled anxiety for 10-12 years of my career: Sachin Tendulkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here