മിസ് യൂണിവേഴ്‌സ് കിരീടം ആൻഡ്രിയ മെസയ്ക്ക്; മിസ് ഇന്ത്യ അഡ്ലിൻ കസ്റ്റലിനോ നാലാമത്

വിശ്വസുന്ദരി കിരീടം ചൂടി മിസ് മെക്‌സിക്കോ ആൻഡ്രിയ മെസ. ഫ്‌ലോറിഡയിൽ നടന്ന 69-ാം പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്‌സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കൻഡ് റണ്ണർ അപ്പുമായി. ഇന്ത്യയുടെ അഡ്ലിൻ കാസ്റ്റിലിനോ നാലാം സ്ഥാനത്തെത്തി.
ചോദ്യോത്തര റൗണ്ടിൽ നിങ്ങൾ രാജ്യത്തിന്റെ നേതാവിയിരുന്നെങ്കിൽ കൊവിഡ് 19 മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ഈൻഡ്രിയയോട് ചോദിച്ചിത്. ഇതിന് മറുപടിയായി കൊവിഡ് പോലുള്ള കഠിനമായ സാഹചര്യം കൈകാര്യം ചെയ്യാൻ കൃത്യമായ മാർഗമില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ആൻഡ്രിയ പറഞ്ഞു. എന്നിരുന്നാലും കാര്യങ്ങൾ ഇത്ര ഗുരുതരമകുന്നതിന് മുൻപ് തന്നെ താൻ ലോക്ക്ഡൗൺ കൊണ്ടുവരുമായിരുന്നുവെന്നും കാരണം നിരവധി ജീവനുകളാണ് ഇക്കാലയളവിൽ നഷ്ടമായത്. ഞങ്ങൾക്ക് അത് താങ്ങാൻ കഴിയില്ല, നമ്മുടെ ജനങ്ങളെ പരിപാലിക്കണമെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള 73 സുന്ദരികളുമായി മത്സരിച്ചാണ് ആൻഡ്രിയ കിരീടം ചൂടിയത്. അതിൽ മിസ് ഇന്ത്യ അഡ്‌ലിൻ കാസ്റ്റെലിനോയാണ് പ്രധാന എതിരാളിയായി വിലയിരുത്തപ്പെട്ടിരുന്നത്. മിസ് ബ്രസീൽ, മിസ് പെറു, മിസ് ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവരോടൊപ്പം കാസ്റ്റെലിനോ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. മിസ്സ് യൂണിവേഴ്‌സായി കിരീടമണിയുന്ന മൂന്നാമത്തെ മെക്‌സിക്കൻ വനിതയായ ആൻഡ്രിയ വിജയത്തോടെ ചരിത്രം കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here