Advertisement

ടൗട്ടേ ചുഴലിക്കാറ്റ്; കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

May 17, 2021
Google News 2 minutes Read
tauktae cyclone high tide

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 18 രാത്രി വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ പറയുന്നത് പ്രകാരം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്.

ടൗട്ടേ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഗുജറാത്ത് തീരങ്ങളിൽ നിന്ന് ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ആളുകളെയാണ്. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അയിച്ചത്. 17 ജില്ലകളിലായി, സൗരാഷ്ട്ര, കച്ച് തീരദേശങ്ങളിൽ നിന്നാകമാനം പരമാവധി ആളുകളെ ഒഴിപ്പിച്ചു എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ ടൗട്ടേ ഗുജറാത്തിലെത്തുമെന്നാണ് അനുമാനം.

ഗുജറാത്തിലെ പോർബന്തറിനും ഭാവ് നാഗരിനും ഇടയിൽ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയിൽ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാൽ ചുഴലിക്കാറ്റിൻറെ സഞ്ചാര വേഗത വർധിച്ചതാണ് നേരത്തെ എത്താൻ കാരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റിനെ നേരിടാൻ ഉള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. മഹാരാഷ്ട്രയിലെ കാറ്റ് ബാധിക്കാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

Story Highlights: tauktae cyclone chance of high tide off the coast of Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here