ഹരി കെയിൻ ടോട്ടനം വിടുന്നു

ഇംഗ്ലീഷ് മുന്നേറ്റ താരം ഹാരി കെയിൻ ടോട്ടനം ഹോട്സ്പർ വിടുന്നു. സീസണൊടുവിൽ തനിക്ക് ടീം വിടണമെന്ന് കെയിൻ ക്ലബ് അധികൃതരെ അറിയിച്ചു. 27കാരനായ താരത്തെ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. ഗോൾ ഡോട്ട്കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മറ്റേതെങ്കിലും മുൻനിര ക്ലബിനൊപ്പം ചേർന്ന് പ്രീമിയർ ലീഗ് കിരീടം നേടുന്ന എന്നതാണ് കെയിൻ്റെ ആഗ്രഹം. അത് ടോട്ടനത്തിൽ നടക്കുന്നില്ലെന്നും അതുകൊണ്ടാണ് ക്ലബ് വിടാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഈയിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 2024 വരെയാണ് അദ്ദേഹത്തിന് ടോട്ടനവുമായി കരാറുള്ളത്. അതുകൊണ്ട് തന്നെ കെയിനെ വാങ്ങുന്ന ക്ലബിന് ഉയർന്ന ട്രാൻസ്ഫർ ഫീ നൽകേണ്ടിവരും.
“വ്യക്തിഗത പുരസ്കാരങ്ങളൊക്കെ മികച്ചത് തന്നെയാണ്. കരിയറിൻ്റെ അവസാനം തിരിഞ്ഞുനോക്കുമ്പോൾ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നു. ഇപ്പോൾ, ടീം കിരീടങ്ങൾ നേടുക എന്നതാണ് ലക്ഷ്യം. ഒരു ടീം എന്ന നിലയിൽ വലിയ പുരസ്കാരങ്ങൾ നേടണം. ഇപ്പോൾ ഞങ്ങൾ അത് ചെയ്യുന്നില്ല. അത് ഒരേസമയം സന്തോഷവും സങ്കടവും നൽകുന്നു. ഇതിനെക്കാൾ ടീം പുരസ്കാരങ്ങൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു.”- കെയിൻ പറഞ്ഞു.
പ്രീമിയർ ലീഗിൽ നിലവിൽ ആറാം സ്ഥാനത്താണ് ടോട്ടനം. 36 മത്സരങ്ങൾ അവസാനിച്ചപ്പോൾ ആകെ 17 എണ്ണത്തിൽ മാത്രമേ അവർക്ക് വിജയിക്കാനായുള്ളൂ. ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. 83 പോയിൻ്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതാണ്. യുണൈറ്റഡിന് 70 പോയിൻ്റുണ്ട്. ലെസസസ്റ്റർ സിറ്റി (66), ചെൽസി (64), ലിവർപൂൾ (63) എന്നീ ടീമുകളാണ് അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.
Story Highlights: Harry Kane leaves Tottenham united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here