സത്യപ്രതിജ്ഞ ഓണ്‍ലൈനാക്കണം; മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ കത്ത്

മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ തുറന്ന കത്ത്. ഓണ്‍ലൈനായി ബിരുദദാന ചടങ്ങ് നടത്തിയും നടത്താതെയും എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കൊവിഡ് ചികിത്സയ്ക്കായി തയാറായി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കം നടപ്പിലാക്കിയ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത മനസിലാക്കി ചടങ്ങില്‍ നിന്ന് പിന്‍മാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുവെന്ന് വിദ്യാര്‍ത്ഥികളുടെ കുറിപ്പ്.
അതേസമയം 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. കെ ജെ പ്രിന്‍സാണ് ഹര്‍ജി നല്‍കിയത്.
Story Highlights: kozhikkode medical college, pinarayi ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here