കുട്ടികളിൽ കൊവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം 10-12 ദിവസത്തിനുള്ളിൽ ആരംഭിക്കും

കുട്ടികളിൽ കൊവാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം 10-12 ദിവസത്തിനുള്ളിൽ ആരംഭിക്കും. രണ്ട് മുതൽ 18 വയസ്സുവരെയുള്ളവരിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കൊവാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)ആണ് അനുമതി നൽകിയത്. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുകയെന്ന് നീതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു.
അതേസമയം, കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് പുറമേ മറ്റ് ആറ് വാക്സിനുകളെ കൂടി ഇന്ത്യ വാക്‌സിനേഷൻ പദ്ധതിയുടെ രൂപരേഖയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ജൂൺ മുതൽ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. ബയോ-ഇ, സിഡസ് കാഡില, നോവവാക്സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുുന്ന വാക്സിൻ ജെന്നോവ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയെ കൂടിയാണ് വാക്‌സിൻ രൂപരേഖയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്.
8.8 കോടി ഡോസുകൾ എന്ന മെയ് മാസത്തിലെ വിതരണം ജൂൺ മാസത്തോടെ ഇരട്ടിയാക്കണം എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതനുസരിച്ച് 15.81 കോടി ഡോസ് വ്യക്‌സിൻ ജൂണിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് സാധ്യമാക്കിയാൽ ഓഗസ്റ്റിൽ വാക്‌സിനേഷൻ നാലിരട്ടിയാക്കാം എന്ന് കേന്ദ്ര സർക്കാർ പ്രതിക്ഷിക്കുന്നു. 36.6 കോടി ഡോസുകൾ ഓഗസ്റ്റിൽ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്.
Story Highlights: Covaxin Trials In Children To Begin In 10-12 Days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here