നേതൃമാറ്റമല്ല, തലമുറ മാറ്റമാണ് വേണ്ടത്; സോണിയ ഗാന്ധിക്ക് കത്തയച്ച് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കത്ത്. ഒരുകൂട്ടം സംസ്ഥാന ഭാരവാഹികളാണ് കത്തയച്ചിരിക്കുന്നത്. നേതൃത്വം ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകലുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയില്‍ നേതൃമാറ്റം അല്ല വേണ്ടതെന്നും വേണ്ടത് തലമുറ മാറ്റമാണെന്നും കത്തില്‍ പറയുന്നു.
തലമുറ മാറ്റം ആവശ്യപ്പെട്ട ഭാരവാഹികള്‍ ഇപ്പോള്‍ നേതാക്കളുമായി രഹസ്യ ധാരണ ഉണ്ടാക്കിയെന്നും കത്തില്‍ ആരോപണമുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിന്റെ നിലപാടിനോടും ഒരു വിഭാഗത്തിന് വിയോജിപ്പുണ്ട്.
ഇന്നലെ പ്രതിപക്ഷ നേതാവിന് കണ്ടെത്താന്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗേ അടക്കം പങ്കെടുത്ത യോഗത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് ആയിരുന്നു മിക്കവരുടെയും പിന്തുണ. പക്ഷേ ദേശീയ നേതാക്കളെ വ്യക്തിപരമായി കണ്ടപ്പോള്‍ പലരും തലമുറ മാറ്റം ആവശ്യപ്പെട്ടതായും വിവരം.
എ ഗ്രൂപ്പ് പിന്തുണ ചെന്നിത്തലയ്ക്കാണ്. രമേശ് ചെന്നിത്തല അല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കേണ്ടതെന്നാണ് എ ഗ്രൂപ്പ് നിലപാട്. ഐ ഗ്രൂപ്പിലെ ഒരു വിഭാഗം വി ഡി സതീശനെ പിന്തുണയ്ക്കുന്നു. 11ല്‍ അഞ്ച് പേരുടെ പിന്തുണയാണ് വി ഡി സതീശനുള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here