Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (20-05-2021)

May 20, 2021
Google News 1 minute Read

സമരഭൂമിയിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും

പുന്നപ്ര-വയലാർ സ്മാരകങ്ങളിൽ പുഷ്പചക്രം അർപ്പിച്ച് സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി പിണറായി വിജയനും നിയുക്തമന്ത്രിമാരും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിസഭയിലെ 21 അംഗങ്ങളും മഹാമാരിക്കിടെ, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരഭൂമിയിൽ ആദരമർപ്പിക്കാനെത്തി.

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

തലസ്ഥാനത്തെ എസ്​.പി ഫോര്‍ട്ട്​ ആശുപത്രിയില്‍ തീപിടിത്തം. ഏകദേശം ഒൻപത് മണിയോടെയാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിക്ക്​ പിന്നിലുള്ള കാന്‍റീനിലായിരുന്നു സംഭവം. അഗ്​നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്‍റെ കാരണം വ്യക്​തമായിട്ടില്ല.ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിന് വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം

കൊവിഡിന്റെ രണ്ടാം തരംഗം ഭരണതലത്തിൽ വന്ന വീഴ്ചയാണെന്ന വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. വാക്‌സിൻ വിതരണത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കാണിക്കുന്നത് വിവേചനമാണെന്നും സത്യദീപം എഡിറ്റോറിയലിൽ വിമർശിച്ചു.

പതിനഞ്ചാം കേരള നിയമസഭ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് 25ന്; ആദ്യ സമ്മേളനം തിങ്കളാഴ്‌ച

പതിനഞ്ചാമത് കേരള നിയമസഭയുടെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടെം സ്‌പീക്കറെ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തെരഞ്ഞെടുക്കും.

കെ.കെ ശൈലജയെ മാറ്റിയത്​ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടി;​ സീതാറാം യെച്ചൂരി

തുടര്‍ ഭരണം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി. കെ.കെ ശൈലജയെ മാറ്റിയത്​ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണ്.പുതുമുഖങ്ങളെ മ​ന്ത്രിസഭയിലേക്ക്​ എത്തിച്ചതോടെ പാര്‍ട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു.

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

തലസ്ഥാനത്തെ എസ്​.പി ഫോര്‍ട്ട്​ ആശുപത്രിയില്‍ തീപിടിത്തം. ഏകദേശം ഒൻപത് മണിയോടെയാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിക്ക്​ പിന്നിലുള്ള കാന്‍റീനിലായിരുന്നു സംഭവം. അഗ്​നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്‍റെ കാരണം വ്യക്​തമായിട്ടില്ല.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്.

കൊവിഡ് പരിശോധന ഇനി വീട്ടിലും; ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുള്ളൂ

രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രണ്ടാമൂഴത്തിൽ തുടർഭരണം നേടിയ പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here