Advertisement

മൈക്കും സ്‌പീക്കറുമുള്ള മാസ്ക് അവതരിപ്പിച്ച് തൃശൂരിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി

May 20, 2021
Google News 2 minutes Read
thrissur students invents mask with mic and speaker

ഒന്നിലധികം മാസ്ക് ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകൾ. മാസ്ക് ഉപയോഗിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കെവിൻ ജേക്കബ് എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥി.

മാസ്‌കിലേക്കോ ഫെയ്‌സ് ഷീൽഡിലേക്കോ ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു മിനിയേച്ചർ വോയ്‌സ് ആംപ്ലിഫയറാണ് ഈ വിദ്യാർത്ഥി വികസിപ്പിച്ചെടുത്തിരിക്കുന്നത്. തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് കെവിൻ. കോളജിലെ ഇൻക്യൂബേറ്ററിലാണ് കെവിൻ വോയ്‌സ് ആംപ്ലിഫയർ വികസിപ്പിച്ചത്.

പൂത്തോളിലെ ഡോക്ടർ ദമ്പതികളായ സനൂജിന്റെയും ജ്യോതിയുടെയും മകനാണ് കെവിൻ. ഡോക്ടർമാർക്കായി 60 വോയ്‌സ് ആംപ്ലിഫയർ നിർമ്മിച്ചുക്കൊണ്ടായിരുന്നു കെവിന്റെ തുടക്കം. അതിന് നല്ല പ്രതികരണം ലഭിച്ചതോടെ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് കെവിൻ ഇപ്പോൾ. പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചെന്നും കെവിൻ അറിയിച്ചു.

“ആംപ്ലിഫയർ ഘടിപ്പിക്കുന്നതിന് മാസ്കിൽ ഒരു ദ്വാരം ഉണ്ടാക്കേണ്ട ആവശ്യമില്ല. ലളിതമായ ഒരു കാന്തം ഉപയോഗിച്ച് നമുക്ക് ഇത് മാസ്കിൽ ഘടിപ്പിക്കാൻ കഴിയും. ബാറ്ററി റീചാർജ് ചെയ്യേണ്ടതുണ്ട്. ബാറ്ററിയുടെ ചാർജിംഗ് സമയം 30 മിനിറ്റാണ്. മാസ്‌ക് കൂടാതെ, നമുക്ക് ഇത് ഫെയ്സ് ഷീൽഡിലും ബന്ധിപ്പിക്കാൻ കഴിയും. ആവശ്യാനുസരണം ശബ്ദത്തിന്റെ അളവ് ക്രമീകരിക്കാനും എളുപ്പമാണ്. ഈ ചെറിയ വോയ്‌സ് ആംപ്ലിഫയറിന് 2 സെന്റിമീറ്റർ വീതിയും 3 സെന്റിമീറ്റർ നീളവുമുണ്ട്, ” – കെവിൻ വിശദീകരിച്ചു.

thrissur students invents mask with mic and speaker

ഈ സവിശേഷമായ കണ്ടുപിടുത്തം ആരോ​ഗ്യമേഖലയിലുള്ളവർക്ക് വളരെയധികം ഗുണം ചെയ്യും. ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും രോഗിയുമായി ആശയവിനിമയം നടത്തുമ്പോൾ സുരക്ഷിതമായ അകലം പാലിക്കാനും ഇത് സഹായിക്കും. ആംപ്ലിഫയറിൽ ഘടിപ്പിച്ചിരിക്കുന്ന മാസ്‌ക് ഉപയോഗിച്ച് സംസാരിക്കുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ തൊണ്ടയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടതില്ല.

നിലവിൽ ഒരു ആംപ്ലിഫയറിന് 900 രൂപയാണ് ഈടാക്കുന്നത്. എന്നാൽ, വ്യാവസായിക ഉത്പാദനം ആരംഭിച്ചുകഴിഞ്ഞാൽ, വില 500 രൂപയായി കുറയ്ക്കും.

പാലക്കാട് എൻ‌.എസ്‌.എസ്. എഞ്ചിനീയറിംഗ് കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച -ദർശന ഇഗ്നൈറ്റിലെ- മികച്ച അഞ്ച് പ്രോജക്ടുകളിൽ ഒന്നായി കെവിന്റെ വോയ്‌സ് ആംപ്ലിഫയർ മാസ്ക് തിരഞ്ഞെടുത്തുവെന്ന് തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിലെ ടെക്‌നോളജി ബിസിനസ് മാനേജറായ പ്രൊഫ. അജയ് ജെയിംസ് പറഞ്ഞു.

Story Highlights: thrissur students invents mask with mic and speaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here