Advertisement

യാസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾ റദ്ദാക്കി

May 22, 2021
Google News 1 minute Read
yaas cyclone trains cancelled

യാസ് ചുഴലിക്കാറ്റ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിലിൽ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗർകോവിൽ ജംഗ്ഷൻ-ഷാലിമാർ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യൽ (ട്രെയിൻ നം. 02659), ഹൗറയിൽ നിന്ന് മെയ് 24നു പുറപ്പെടുന്ന ഹൗറാ ജംഗ്ഷൻ-കന്യാകുമാരി വീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ നം. 02665), ഷാലിമാറിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ (ട്രെയിൻ നം. 02642), തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-സിൽചർ വീക്ക്‌ലി (ആരോണൈ) സ്പെഷ്യൽ (ട്രെയിൻ നം. 02507), ഷാലിമാറിൽ നിന്ന് മെയ് 26നു പുറപ്പെടുന്ന ഷാലിമാർ-നാഗർകോവിൽ ജംഗ്ഷൻ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യൽ (ട്രെയിൻ നം. 02660), എറണാകുളം ജംഗ്ഷനിൽ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ-പാറ്റ്ന ജംഗ്ഷൻ ബൈവീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ നം. 02643), പാറ്റ്നയിൽ നിന്ന് മെയ് 27നും 28നും പുറപ്പെടുന്ന പാറ്റ്ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ ബൈവീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ നം. 02644) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

യാസ് മെയ്‌ 26 ന് കര തൊടുമെന്നാണ് കണക്കാക്കുന്നത്. ഒമാനാണ് ‘യാസ്’ എന്ന പേര് നിർദേശിച്ചത്. പശ്ചിമ ബംഗാൾ , അസം സംസ്ഥാനങ്ങൾക്കാണ് ചുഴലിക്കാറ്റ് ഭീഷണി ഉയർത്തുന്നത്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here