Advertisement

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും നേട്ടങ്ങള്‍ കൈവരിച്ച്‌ കുടുംബശ്രീ

May 23, 2021
Google News 1 minute Read

കുടുംബശ്രീയെ സംബന്ധിച്ച് 2020-21 സാമ്പത്തിക വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൊവിഡിനെതിരേയുള്ള പോരാട്ടത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിരുന്നു കുടുംബശ്രീ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ അതോടൊപ്പം തന്നെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും കുടുംബശ്രീയ്ക്ക് കഴിഞ്ഞു.

നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ 2020-21 സാമ്പത്തിക വര്‍ഷം കൈവരിക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1007 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീയുടെ ആരംഭിച്ചത്. ഈ ഹോട്ടലുകളുകളില്‍ നിന്ന് ദിവസേന ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് 20 രൂപയുടെ ഉച്ചയൂണ് നല്‍കി വരുന്നത്. കുടുംബശ്രീ മുഖേന നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട 25.17 ലക്ഷം കുടുംബങ്ങള്‍ക്ക് 1917.55 കോടി രൂപ പലിശരഹിത വായ്പയായും ലഭ്യമാക്കി.

കൊവിഡ് മഹാമാരിയുടെ തീവ്രതയേറിയ ഘട്ടത്തില്‍ ഉപജീവന ദൗത്യമെന്ന നിലയിലേക്ക് കുടുംബശ്രീ വളര്‍ന്നു. 50,000ത്തിലേറെ സ്വയം തൊഴിലവസരങ്ങളാണ് കുടുംബശ്രീ മുഖേന സൃഷ്ടിച്ചത്. സൂക്ഷ്മ സംരംഭങ്ങള്‍ കൂടാതെ 63,999 കുടുംബശ്രീ കൃഷി സംഘങ്ങളുടെ ഭാഗമായ കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍ സജീവമായി സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് മികച്ച പിന്തുണയുമേകി. കൂടാതെ കുടുംബശ്രീയിലൂടെ നടപ്പിലാക്കി വരുന്ന മറ്റെല്ലാ കേന്ദ്ര പദ്ധതികളും പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here