Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (24-05-2021)

May 24, 2021
Google News 1 minute Read

136 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു; 15-ാം നിയമസഭാ സമ്മേളനത്തിന് തുടക്കം

136 എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായി. കൊവിഡ് നിരീക്ഷണത്തിലായതിനാൽ കെ.ബാബു, എം.വിൻസന്റ് എന്നിവർക്കും, ആരോഗ്യ പ്രശ്‌നങ്ങളാൽ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞക്ക് എത്താനായില്ല

സൗജന്യ വാക്‌സിൻ നൽകിക്കൂടേ, കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്നും സംസ്ഥാനങ്ങൾ വാക്‌സിൻ നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു

അനുഗ്രഹം തേടി വി ഡി സതീശൻ; ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല; കൂടിക്കാഴ്ച നടത്തി നേതാക്കൾ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ അനുഗ്രഹം തേടിയാണ് വസതിയിലെത്തിയതെന്നും, അദ്ദേഹം തനിക്ക് ചേട്ടനെപ്പോലെയാണെന്നും വി ഡി സതീശൻ പറഞ്ഞു. ചെന്നിത്തല പറയുന്നത് മുഖവിലയ്ക്ക് എടുത്ത് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തം

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപിൽ നിലവില പ്രതിഷേധത്തിന് കാരണം. പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്.

16 തൊഴിലാളുകളുമായി ബേപ്പൂരിൽ നിന്ന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല

16 തൊഴിലാളുകളുമായി ബേപ്പൂരിൽ നിന്ന് മെയ് 5ന് പോയ മത്സ്യബന്ധന ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡിനൊപ്പം നാവിക സേന കൂടി തെരച്ചിൽ നടത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനും പൊലീസിനും ബോട്ടുടമകൾ പരാതി നൽകിയിട്ടുണ്ട്.

Story Highlights: Today’s Headlines, News Round Up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here