നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

15ാം കേരളാ നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. അംഗബലം കുറവാണെങ്കിലും യുഡിഎഫും മത്സര രംഗത്തുണ്ട്. പി സി വിഷ്ണുനാഥാണ് സ്ഥാനാര്‍ത്ഥി.
140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം സഭ ഇന്ന് പിരിയും.
കഴിഞ്ഞ ദിവസം 136 എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭാ സമ്മേളനത്തിന് തുടക്കമായിരുന്നു. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ കെ.ബാബു, എം.വിന്‍സന്റ് എന്നിവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങളാല്‍ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞയ്ക്ക് എത്താനായില്ല. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്.
28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിന് ബജറ്റവതരണം നടക്കും. ജൂണ്‍ 14 വരെയാണ് സഭാ സമ്മേളനം.
Story Highlights: speaker election, m b rajesh, p c vishnunath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here