പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് സംഭാവന നൽകിയ 150 വെന്റിലേറ്ററുകളിൽ 113 എണ്ണം പ്രവർത്തനക്ഷമം അല്ലാത്തത്

പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് സംഭാവന നൽകിയ 150 വെന്റിലേറ്ററുകളിൽ 113 എണ്ണം പ്രവർത്തനക്ഷമം അല്ലാത്തത്. വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ മറത്‌വാഡ പ്രദേശത്താണ് വെൻ്റിലേറ്ററുകൾ വിതരണം ചെയ്തത്.
150 വെൻ്റിലേറ്ററുകളിൽ 37 എണ്ണം ഇതുവരെ തുറന്നുനോക്കിയിട്ടില്ല. എന്നിട്ടും 113 എണ്ണം പ്രവർത്തനക്ഷമം ആയിരുന്നില്ല. ഇതേ തുടർന്നാണ് കോടതി കേന്ദ്രത്തെ വിമർശിച്ചത്. ലഭിച്ച വെൻ്റിലേറ്ററുകളിൽ 55 എണ്ണം ഹിംഗോളി, ഒസ്മാൻബാദ്, ബീദ്, പർഭാനി ജിലകളിലാണ് വിതരണം ചെയ്തത്. 41 വെൻ്റിലേറ്ററുകൾ സ്വകാര്യ ആശുപത്രികൾക്കു നൽകി. ഇവയൊന്നും പ്രവർത്തനക്ഷമമായിരുന്നില്ല.
അതേസമയം, ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുകയാണ്. 1.96 ലക്ഷം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 14ന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. 3,511 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
മഹാരാഷ്ട്ര, കേരള, കർണാടക, തമിഴ് നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ 22,122 കൊവിഡ് കേസുകളും 592 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 25,311 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ മാത്രം 5,701 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Story Highlights: PM Cares ventilators: 113 of 150 supplied defective
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here