24
Jun 2021
Thursday

വയനാട് ജില്ലയിൽ ഇന്ന് 315 പേർക്ക് കൂടി കൊവിഡ്

315 covid cases wayanad

വയനാട് ജില്ലയിൽ ഇന്ന് 315 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. 378 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.54 ആണ്. ഒരു ആരോഗ്യ പ്രവർത്തകക്കും കൊവിഡ് സ്ഥിരീകരിച്ചു. 311 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57067 ആയി. 49842 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6704 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 5096 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1474 പേരാണ്. 2047 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 21861 പേരാണ്. ഇന്ന് പുതുതായി 143 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്ന് 2135 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 442170 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 438347 എണ്ണത്തിന്റെ ഫലം ലഭിച്ചു. 381280 പേർ നെഗറ്റീവും 57067 പേർ പോസിറ്റീവുമാണ്.

Story Highlights: 315 covid cases in wayanad

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top