ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈ തലോജ ജയിലില്‍ നിന്ന് മുംബൈയിലെ തന്നെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
പാര്‍ക്കിന്‍സണ്‍ അടക്കം രോഗങ്ങള്‍ കാരണം അവശ നിലയിലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എന്‍ഐഎ എതിര്‍ത്തിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
തന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാമെന്ന് ഫാദര്‍ സ്റ്റാന്‍ സ്വാമി ഹൈക്കോടതിയെ ആശങ്ക അറിയിച്ചിരുന്നു. രോഗങ്ങള്‍ കാരണം അവശ നിലയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷ കഴിഞ്ഞ മാസം സമര്‍പ്പിച്ചത്. തലോജ ജയിലില്‍ നരകിക്കുകയാണ്. മുംബൈ ജെ ജെ ആശുപത്രിയിലേക്ക് മാറ്റേണ്ട. നേരത്തെ രണ്ട് തവണ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ആരോഗ്യനില വഷളാവുകയാണ് ചെയ്തത്. ജാമ്യമാണ് ആവശ്യമെന്നും സ്റ്റാന്‍ സ്വാമി വ്യക്തമാക്കിയിരുന്നു.
Story Highlights: father stan swamy, bheema korgaon case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here