Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

May 28, 2021
Google News 2 minutes Read

കേരളത്തിലെ അധികാര തുടർച്ച; അസാധാരണ ജനവിധിയെന്ന് ഗവർണർ

പിണറായി വിജയൻ സർക്കാറിന്റെ അധികാരത്തുടർച്ച അസാധാരണ ജനവിധി എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ; പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ വരുമെന്ന് നയപ്രഖ്യാപനത്തിൽ ​ഗവർണർ. പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു.

എല്ലാവർക്കും സൗജന്യ വാക്സിൻ; പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ; കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ

ഉയർന്ന വളർച്ച നിരക്കുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ. സാമ്പത്തിക പ്രതിസന്ധിയിലും കേരളം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയെന്നും ​ഗവർണർ ഓർമിപ്പിച്ചു.

ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധം : ഗവർണർ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പ്രസം​ഗം തുടങ്ങി. ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. ജനാധിപത്യം മതനിരപേക്ഷത ജനക്ഷേമം എന്നിവയിൽ ഊന്നുന്ന സർക്കാരാണ് ഇതെന്നും അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ​ഗവർണർ പറഞ്ഞു.

നയപ്രഖ്യാപനം ആവർത്തനം; സർക്കാരിന് സ്ഥലജല വിഭ്രാന്തിയെന്ന് വി.ഡി സതീശൻ

രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ അതൃപ്തിയോടെ പ്രതിപക്ഷം. മൂന്ന് കാര്യങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു, അത് മൂന്നും നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കൊവിഡ് മരണനിരക്കിലെ പരാതികൾ സർക്കാർ പരിശോധിക്കണം. ബജറ്റിലെ കാര്യങ്ങൾ നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തിലെ കാര്യങ്ങൾ ബജറ്റിലുമായി വരുന്നതാണ് കണ്ടത്. സർക്കാരിന് സ്ഥലജല വിഭ്രാന്തിയെന്ന് സംശയെമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദീർഘ വീക്ഷണത്തോടെയുള്ള നയങ്ങൾ ഇല്ലെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

കൊടകര കുഴൽപ്പണ കേസ്; ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഹാജരാകും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. എം. ഗണേഷിനോടും സ്‌റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.

Story Highlights: todays news headlines may 28

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here