തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തും; നിർണായക പ്രഖ്യാപനവുമായി ശശികല

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി ശശികല. കൊവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും ശശികല പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിൽ വ്യക്തമാക്കി. അണ്ണാഡിഎംകെ യെ തിരികെ പിടിക്കുമെന്നാണ് പ്രഖ്യാപനം.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന വാദവും ഉയര്‍ന്നു. ശശികലയുടെ രാഷ്ട്രീയ പ്രവേശനം കൂടി വരുന്നതോടെ അണ്ണാ ഡിഎംകെ പൂർണമായും ശശികലയുടെ വരുതിയിലേക്ക് എത്തുമോയെന്നാണ് കണ്ടറിയേണ്ടത്.
തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പത്ത് വര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ പാര്‍ട്ടിയില്‍ ഇപിഎസ്- ഒപിഎസ് നേതൃത്വത്തിന്‍റെ നിലനിലപ്പ് ഭീഷണിയിലായിരുന്നു. അണ്ണാ ഡിഎംകെയിൽ ഗ്രൂപ്പ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിർണായക പ്രഖ്യാപനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here