കൊടകര കുഴൽപ്പണക്കേസ്; ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി. തൃശൂരിൽ പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷമുണ്ടായി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സിൻ എടുക്കുന്നതിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരന്നു.
ബി.ജെ.പി പ്രവർത്തകനായ ഹിരണിനാണ് കുത്തേറ്റത്. വയറിന് അടിഭാഗത്ത് കുത്തേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഉന്നതനേതാക്കളുടെ പങ്കിനെ സമൂഹമാധ്യമങ്ങളിൽ ഹിരൺ വിമർശിച്ചിരുന്നു. ഹിരണേ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം എത്തിച്ചുവെങ്കിലും അക്രമിസംഘം പിന്തുടർന്നു. തുടർന്നാണ് ദയ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി യു പ്രേമന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. അതേസമയം, കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here