ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം; നിയമസഭയ്ക്ക് പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ
നിയമസഭാ വേദിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയ്ക്ക് പ്രതികരിക്കണ്ട കാര്യമില്ല. ലക്ഷദ്വീപിന്റെ പേര് പറഞ്ഞ് ആശങ്കയുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
‘കേന്ദ്ര ഗവൺമെന്റിനെ അനാവശ്യമായി വിമർശിക്കാൻ ആദ്യ നിയമസഭാ സമ്മേളനം തന്നെ ദുരുപയോഗപ്പെടുത്തി. കേന്ദ്രഭരണ പ്രദേശത്തെ ഒരു വിഷയത്തെ സംബന്ധിച്ച് കേരള നിയമസഭയ്ക്ക് പ്രമേയം പാസാക്കാൻ എന്ത് അധികാരമാണുള്ളത്? കേരളത്തിലെ ജനങ്ങളുമായി ബന്ധമില്ലാത്ത ഒരു പ്രചാരണത്തിനായി കേരള നിയമസഭയെ ഉപയോഗിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സർക്കാർ അനാവശ്യമായി ആശങ്ക സൃഷ്ടിക്കുന്നുവെന്നും സുരേന്ദ്രൻ വിമർശിച്ചു.
Story Highlights: k surendran, lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here