Advertisement

മുഖക്കുരു പമ്പ കടക്കും; 10 പ്രകൃതിദത്ത മാർഗങ്ങൾ

June 1, 2021
Google News 0 minutes Read

മുഖക്കുരുവെന്ന ചര്‍മ പ്രശ്നം നേരിടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മുഖക്കുരുവിന് പിന്നിൽ പല കാരണങ്ങളുണ്ട് അതുപോലെ തന്നെ പരിഹാരങ്ങളും പലതുണ്ട്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം. ഒരുപരിധി വരെ ഫലം ലഭിക്കുന്ന അത്തരം ചില മാർഗങ്ങൾ ഇതാ.

  • മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തിൽ ഇടക്കിടക്ക് മുഖം കഴുകുകയും ചെയ്യുക.
  • ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായകരമാണ്. മുഖത്തു പുരട്ടി 30 മിനിറ്റ് കഴിയുമ്പോൾ ഇളം ചൂടുവെളളത്തിൽ കഴുകുക.
  • വാഴയുടെ കൂമ്പില എടുത്ത് മൃദുവായി അരച്ച് മുഖക്കുരുവിൽ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
  • നന്നായി പഴുത്ത പപ്പായ അരച്ച് മുഖത്തിട്ട് 30 മിനിറ്റിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തിനു തിളക്കം ലഭിക്കാനും ഇത് സഹായിക്കും.
  • ആര്യവേപ്പില അരച്ച് മുഖത്തിടാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകാം.
  • ആര്യവേപ്പിലയും അൽപം കസ്തൂരി മഞ്ഞളും ചേർത്തരച്ച് മുഖത്തു പുരട്ടാം.
  • ഒരു കഷണം വെളുത്തുള്ളിയെടുത്ത് രണ്ടായിമുറിച്ച് മുഖക്കുരുവുള്ള ഭാഗത്ത് ചെറുതായി ഉരസുക. അഞ്ച് മിനിറ്റുകഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ മുഖം കഴുകണം. ദിവസത്തിൽ മൂന്നോ നാലോ തവണ ആവർത്തിക്കാം.
  • ഉലുവ അരച്ച് മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങിയശേഷം കഴുകിക്കളയാം.
  • തേങ്ങാ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുക.
  • തക്കാളി നീരും തേനും സമം ചേർത്തു മുഖത്തു പുരട്ടിയാലും ഫലം ലഭിക്കും.

മുഖക്കുരു ഉള്ളവർ എണ്ണമയമുള്ള ഭക്ഷണം, ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയോ, നിയന്ത്രിക്കുയോ ചെയ്യുന്നത് നല്ലതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here