Advertisement

പവാറുമായി ഇപ്പോൾ പ്രശ്നങ്ങളില്ല; ആളുകൾ വിഷയം വിടണം: മിതാലി രാജ്

June 1, 2021
Google News 2 minutes Read
Mithali Raj Ramesh Powar

ഇന്ത്യൻ പരിശീലകൻ രമേശ് പവാറുമായി ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. പ്രശ്നം ആളുകൾ വിട്ടുകളയണം. 2018ലാണ് അത് സംഭവിച്ചത്. ഇപ്പോൾ 2021 ആയി. ഇനി ഭാവിയിലേക്കാണ് നോക്കേണ്ടത് എന്നും മിതാലി രാജ് പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മിതാലി ഇക്കാര്യം വെളിപ്പെടുത്തിയത്.

തങ്ങൾ സംസാരിച്ചു എന്നും അതിനു ശേഷമാണ് താൻ വനിതാ ക്രിക്കറ്റിലേക്ക് തിരികെ വന്നതെന്നും പവാർ പറഞ്ഞു. മൂന്ന് വർഷം കൊണ്ട് എല്ലാവരും വളർന്നുകഴിഞ്ഞു. വലിയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. തങ്ങൾ പ്രൊഫഷണലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരുഷ-വനിതാ ടീമുകൾ ഒരുമിച്ചാണ് നാളെ ഇംഗ്ലണ്ടിലേക്ക് തിരിക്കുക. അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും മിതാലി പറഞ്ഞു. “അവസരം കിട്ടുമ്പോഴൊക്കെ വനിതാ ടീം അംഗങ്ങൾ പുരുഷ താരങ്ങളോട് സംസാരിക്കും എന്നുറപ്പാണ്. പുരുഷ ടീം ഒപ്പമുള്ളത് നല്ലതാണ്. കാരണം, അവർ ഇംഗ്ലണ്ടിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അവരോട് കാര്യങ്ങൾ സംസാരിക്കാം. അവർക്ക് ഞങ്ങളെ സഹായിക്കാനാവും. കാരണം, ഞങ്ങൾ വളരെക്കാലത്തിനു ശേഷമാണ് ടെസ്റ്റ് മത്സരം കളിക്കുന്നത്.”- മിതാലി പറഞ്ഞു.

ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കും. ഒരു ടെസ്റ്റാണ് ഇന്ത്യ കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.

Story Highlights: Mithali Raj Wants People To Move On From 2018 Spat With Ramesh Powar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here