സിബിഎസ്ഇ പരീക്ഷ: കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രിംകോടതി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രിംകോടതി. കേന്ദ്രം എടുത്ത നിലപാടിൽ സന്തോഷം അറിയിച്ച ജസ്റ്റിസുമാരായ എഎം ഖാൻവില്ക്കർ, ദിനേശ് മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബഞ്ച് തൽക്കാലം സംസ്ഥാന ബോർഡുകളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ സമയപരിധി നല്കണമെന്ന് ഹർജി നല്കിയ മമത ശർമ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാർഗ നിർദേശം തയ്യാറാക്കാൻ രണ്ടാഴ്ച വേണം എന്ന സർക്കാരിൻറെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. മൂന്നു വർഷത്തെ ശരാശരിയെക്കാൾ ഈ വർഷത്തെ ഇതുവരെയുള്ള മാർക്ക് മാത്രം പരിഗണിക്കുക എന്ന നിർദേശത്തിനാണ് മുൻഗണന.
അതേസമയം , സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയതോടെ പ്രൊഫഷണൽ കോളജുകളിലെ പ്രവേശനം എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. നീറ്റ്, ജെഇഇ പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ കേന്ദ്രം യോഗം വിളിച്ചു.
Story Highlights: CBSE Exam – Supreme Court – Central GOVT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here