‘പ്രധാനമന്ത്രിക്കെതിരായ വിമർശനം രാജ്യദ്രോഹമല്ല’; വിനോദ് ദുവക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കി സുപ്രിംകോടതി

പ്രധാനമന്ത്രിക്കെതിരായ വിമർശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതിയുടെ നിർണായക നിരീക്ഷണം. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദേശിച്ചു. മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതി നിർദേശം.
പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ടിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് നേരത്തെ ഒരു പരിപാടിക്കിടെ വിനോദ് ദുവ പരാമർശിച്ചിരുന്നു. ഇതിനെതിരെ ഹിമാചൽ പ്രദേശിലെ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത്. രാജ്യദ്രോഹകുറ്റവും ദുവക്കെതിരെ ചുമത്തിയിരുന്നു.
രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളുൾപ്പെടുന്ന വിധി കേദാർ സിംഗ് കേസിൽ നടത്തിയിരുന്നുവെന്നും വിമർശനം എന്ന പേരിൽ രാജ്യദ്രോഹം ചുമത്താനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരുടെ അവകാശം സംരക്ഷിക്കുന്നതിന് വ്യക്തമായ വിധിയാണ് ഇന്ന് സുപ്രിംകോടതി നിന്നും ഉണ്ടായത്.
Story Highlights: Relief for Vinod Dua Supreme court quashes sedition case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here